ലിജോയ്ക്ക്‌ മറുപടിയുമായി ജോജു

  1. Home
  2. Trending

ലിജോയ്ക്ക്‌ മറുപടിയുമായി ജോജു

joju george


ചുരുളി വിവാദത്തിൽ പ്രതികരണവുമായി ജോജു ജോർജ്. പത്രസമ്മളേനത്തിലാണ് താരം വിശദീകരണവുമായി എത്തിയത്. തെറിയില്ലാത്ത വേർഷൻ താൻ ഡബ്ബ് ചെയ്തിരുന്നുവെന്നാണ് ജോജു പറയുന്നത്. താൻ ഒപ്പിട്ട കരാർ ലിജോ പുറത്ത് വിടണമെന്നും ജോജു ജോർജ് പറയുന്നു. അതേസമയം താൻ സിനിമയ്ക്കും കഥാപാത്രത്തിനും ലിജോയ്ക്കും എതിരല്ലെന്നും താരം പറയുന്നു. എഫ്എഫ്‌കെയിൽ കണ്ടത് തെറിയില്ലാത്ത പതിപ്പ്. തെറിയില്ലാത്ത വേർഷൻ ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. തെറിയുള്ള വേർഷൻ കൂടുതൽ പൈസ കിട്ടിയപ്പോൾ ഒടിടിയിൽ റിലീസാക്കി. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് ചുരുളി റിലീസാകുന്നതെന്നും ജോജു പറയുന്നു. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ കണ്ടത് ഇതാണ്. എന്റെ തെറിവച്ചിട്ടാണ് തെറി മാർക്കറ്റ് ചെയ്തതെന്നും ജോജു പറയുന്നു.

''കുടുംബത്തെ ബാധിച്ചതു കൊണ്ടാണ് അഭിമുഖത്തിൽ സംസാരിച്ചത്. ഇന്ന് രാവിലെ ലിജോ പോസ്റ്റ് ഇട്ടു. എന്നാൽ ഈ നിമിഷം വരെ എന്നോട് ആരും വിളിച്ച് ചോദിച്ചിട്ടില്ല. എന്റെ മകൾ സ്‌കൂളിൽ പോയ ആദ്യത്തെ ദിവസം കൂടെ പഠിക്കുന്ന കുട്ടി കാണിച്ചു കൊടുത്തത് ഞാൻ വിളിക്കുന്ന തെറിയുടെ ട്രോൾ. അപ്പ ഈ സിനിമ അഭിനയിക്കരുതായിരുന്നു എന്ന് മകൾ പറഞ്ഞു. ലിജോ എന്ന കലാകാരനെയോ സിനിമയെയോ തള്ളിപ്പറഞ്ഞിട്ടില്ല. ലിജോ പുറത്ത് വിട്ട തുണ്ട് കടലാസിന്റെ കൂടെ ഞാൻ ഒപ്പിട്ട കരാർ കൂടെ പുറത്ത് വിടണം'' എന്നും ജോജു പറയുന്നു. പ്രതിഫലം തന്റെ വിഷയമല്ല. വ്യക്തി ജീവിതത്തെ ബാധിച്ചു. കുടുംബത്തെ പോലും ബാധിച്ചു. അതിനാലാണ് പറഞ്ഞത്.മകളിൽ നിന്നും കേട്ട സങ്കടകരമായ കാര്യമാണ് ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കാൻ കാരണമായത്. ഫെസ്റ്റിവലിന് വേണ്ടി നിർമ്മിക്കുന്ന സിനിമ എന്നാണ് പറഞ്ഞത്. എനിക്കെതിരെ കേസ് വന്നപ്പോൾ പോലും ആരും വിളിച്ചില്ല. ലിജോ പോലും വിളിച്ചില്ലെന്നും ജോജു ജോർജ് പറയുന്നു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞത് പൈസ കിട്ടാത്തതിനാൽ. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ കരാർ പുറത്ത് വിടണമെന്നും ജോജു പറഞ്ഞു. മൂന്ന് ദിവസമല്ല ഷൂട്ടിങ് ഉണ്ടായിരുന്നതെന്നും ജോജു.