'ലോറി കണ്ടെത്താനായതിൽ ആശ്വാസം; മണ്ണിനടിയിൽ ചെളിയിൽ പൂണ്ട് ലോറി കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്': ഡൈവര്‍ ജോമോന്‍

  1. Home
  2. Trending

'ലോറി കണ്ടെത്താനായതിൽ ആശ്വാസം; മണ്ണിനടിയിൽ ചെളിയിൽ പൂണ്ട് ലോറി കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്': ഡൈവര്‍ ജോമോന്‍

lorry


ഗം​ഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിം​ഗ് ടീമിലെ മലയാളി ജോമോൻ. കൊല്ലം സ്വദേശിയാണ് ജോമോൻ.  മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാ​ഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു.

മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ​ഗം​ഗാവലി പുഴയിൽ നടത്തിയ മൂന്നാം ഘട്ട തെരച്ചിലിനൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറി പുഴയിൽ നിന്ന് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.