പാലായില്‍ ജോസ് കെ. മാണി തന്നെ; കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  1. Home
  2. Trending

പാലായില്‍ ജോസ് കെ. മാണി തന്നെ; കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

jose k mani


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ചു. പാര്‍ട്ടി മത്സരിക്കുന്ന 12 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ പാലായില്‍ ജോസ് കെ. മാണി തന്നെ വീണ്ടും ജനവിധി തേടും.

നിലവിലെ അഞ്ച് എം.എല്‍.എമാരും തങ്ങളുടെ സിറ്റിങ് സീറ്റുകളില്‍ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും, ഡോ. എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയിലും മത്സരിക്കുമ്പോള്‍ ചങ്ങനാശ്ശേരിയില്‍ അഡ്വ. ജോബ് മൈക്കിളും പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും റാന്നിയില്‍ പ്രമോദ് നാരായണനും സ്ഥാനാര്‍ഥികളാകും. കടുത്തുരുത്തിയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിജു ചിറയത്താണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. തൊടുപുഴയില്‍ സിറിയക് ചാഴികാടനും പിറവത്ത് സാബു കെ. ജേക്കബും ഇരിക്കൂറില്‍ മാത്യു കുന്നപ്പള്ളിയും പെരുമ്പാവൂരില്‍ ബേസില്‍ പോളും ജനവിധി തേടും.

സ്ഥാനാര്‍ഥികള്‍

1. പാലാ-ജോസ് കെ. മാണി

2. ഇടുക്കി-റോഷി അഗസ്റ്റിന്‍

3. കാഞ്ഞിരപ്പള്ളി- ഡോ. എന്‍. ജയരാജ്

4. ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിള്‍

5. പൂഞ്ഞാര്‍- അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

6. ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7. റാന്നി- പ്രമോദ് നാരായണന്‍

8. തൊടുപുഴ- സിറിയക് ചാഴികാടന്‍

9. പിറവം- സാബു കെ. ജേക്കബ്

10. ഇരിക്കൂര്‍- മാത്യു കുന്നപ്പള്ളി

11. കടുത്തുരുത്തി- നിര്‍മ്മല ജിമ്മി

12. പെരുമ്പാവൂര്‍- ബേസില്‍ പോള്‍