കെ മുരളീധരന്റെ തോൽവി; ഡിസിസി അദ്ധ്യക്ഷനും യുഡിഎഫ് ചെയർമാനും രാജിവച്ചു

  1. Home
  2. Trending

കെ മുരളീധരന്റെ തോൽവി; ഡിസിസി അദ്ധ്യക്ഷനും യുഡിഎഫ് ചെയർമാനും രാജിവച്ചു

jose


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് ജോസ് വളളൂർ. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ജോസ് വളളൂരിന് ഡിസിസി ഓഫീസിൽ വച്ച് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു.

ഇതാണ് വീണ്ടും സംഘർഷാവസ്ഥയ്ക്ക് കാരണമായത്. തുടർന്ന് ജോസ് വളളൂർ ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ രാജിവച്ചതായി അറിയിക്കുകയായിരുന്നു. പിന്നാലെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ചതായി എം പി വിൻസന്റും അറിയിച്ചു.

നേതാക്കളുടെ രാജിയെ തുടർന്ന് ഡിസിസി ഓഫീസിൽ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ജോസ് വളളൂരിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തി. രാജിയിൽ വനിതാ പ്രവർത്തകരടക്കമുളളവർ കരയുന്നതാണ് കാണുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ജോസേട്ടനാണെന്ന് പറയാൻ ഒരിക്കലും കഴിയില്ലെന്നാണ് പ്രവർത്തകരുടെ വാദം.

കെ മുരളീധരന്റെ തോൽവിയിൽ ഡിസിസി ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ കാണപ്പെട്ടു.ജോസ് വള്ളൂരിന് ഐക്യദാർഢ്യമറിയിച്ചാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററിൽ പറയുന്നുണ്ട്. മുൻപും ജോസ് വള്ളൂരിനെതിരെ ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു.