അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന; നിയുക്ത മന്ത്രിമാർക്കുള്ള ചായസത്കാരത്തിലേക്ക് ക്ഷണം

  1. Home
  2. Trending

അണ്ണാമലൈ കേന്ദ്രമന്ത്രി ആയേക്കുമെന്ന് സൂചന; നിയുക്ത മന്ത്രിമാർക്കുള്ള ചായസത്കാരത്തിലേക്ക് ക്ഷണം

k-annamalai


എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ ആരൊക്കെ കേന്ദ്രമന്ത്രിമാർ ആകും എന്ന സൂചനകൾ പുറത്ത്. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ മന്ത്രിയാകുമെന്നാണ് സൂചന. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നിയുക്ത മന്ത്രിമാർക്കായി നിയുക്തപ്രധാനമന്ത്രി നടത്തുന്ന ചാസൽക്കാരത്തിൽ പങ്കെടുക്കുന്നവരിൽ അണ്ണാമലൈയുടെ പേരും ഉണ്ടെന്നാണ് അറിയുന്നത്.

മന്ത്രിമാരാകാൻ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പിപ്പ് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവർക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്. 11.30-നാണ് മോദിയുടെ വസതിയിലെ ചായസത്കാരം.

കോയമ്പത്തൂരിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ഡി.എം.കെയുടെ മുൻമേയർ ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. അതിനാൽ കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാംഗമാകേണ്ടിവരും.