ഡിജിപി നിയമനത്തിൽ ആരോപണവുമായി കെ സി വേണുഗോപാൽ

  1. Home
  2. Trending

ഡിജിപി നിയമനത്തിൽ ആരോപണവുമായി കെ സി വേണുഗോപാൽ

kc venugopal    


ഡിജിപി നിയമനത്തിൽ ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രം​ഗത്ത്. റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീർപ്പ് നിയമനം ആണെന്നാണ് കെ സി വേണുഗോപാൽ ആരോപിക്കുന്നത്. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിൻ അഗർവാളിനെയും തഴഞ്ഞ് റവാഡ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാൽ ഉയർത്തുന്നത്. കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ സി, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരുമായുള്ള രണ്ടാം ഡിൽ ആണിതെന്നും വേണുഗോപാൽ ആരോപിച്ചു. റവാഡ മോശക്കാരനാണെന്ന് അഭിപ്രായമില്ല. മുൻ നിലപാട് തെറ്റായിപ്പോയെന്ന് പറയാൻ സിപിഎം ആർജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പി ജയരാജൻ പ്രകടിപ്പിച്ച വൈകാരികത അവഗണിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് സർക്കാർ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വന്നു. കൂത്തുപറമ്പ് വെടിവെപ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ റവാഡക്കെതിരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.