'മുരളീധരന് വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും': തൃശൂരിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

  1. Home
  2. Trending

'മുരളീധരന് വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും': തൃശൂരിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് കെ സുധാകരൻ

sudhakaran press meet


കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച്ചയില്ലെന്നും രാഹുൽ ഗാന്ധിയുടെ തീരുമാനം വന്നാലെ വയനാട്ടിൽ മത്സരിപ്പിക്കുമോ എന്നുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂവെന്നും കെ സുധാകരൻ. മുരളീധരൻ എവിടെ മത്സരിക്കാനും യോഗ്യനാണെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

കെ മുരളീധരൻ ഏതു സ്ഥാനത്തിനും ഫിറ്റാണ്. വേണമെന്നുണ്ടെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനവും നൽകും. മുരളിക്ക് കെപിസിസി പ്രസിഡന്റാവാനും യോഗ്യതയുണ്ട്. നേരത്തെ മുരളി പ്രസിഡന്റ് ആയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. തൃശൂരിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ നടപടിയുണ്ടാവും. കേരള കോൺഗ്രസ് എം തിരികെ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. മാണിയെ മറക്കാനാവില്ല. ആവശ്യമെങ്കിൽ അങ്ങോട്ട് പോയി ചർച്ച നടത്തുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.