പറയുന്ന കാര്യങ്ങള്‍ വക്രീകരിച്ച് നല്‍കുന്നു, മാധ്യമങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു; വിമര്‍ശനവുമായി കെ.സുധാകരന്‍

  1. Home
  2. Trending

പറയുന്ന കാര്യങ്ങള്‍ വക്രീകരിച്ച് നല്‍കുന്നു, മാധ്യമങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു; വിമര്‍ശനവുമായി കെ.സുധാകരന്‍

k sudakaranമാധ്യമങ്ങളെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു. പറയുന്ന കാര്യങ്ങള്‍ വക്രീകരിച്ച് നല്‍കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ബന്ധു നിയമനം വ്യാപകമായി നടക്കുന്നു. സി പി ഐഎം നേതാക്കളുടെ ബന്ധുക്കള്‍ക്ക് നിയമനം കിട്ടുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു.എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തില്‍ മാത്രം വരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടത്ത് ആരോപണം ഗവര്‍ണര്‍ വരെ ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി  കോണ്‍ഗ്രസ് അവിശുദ്ധ സഖ്യം ഉണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനാണ് ബിജെ പിയും സിപിഐഎമ്മും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന് ബിജെപി ബന്ധമെന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നു. ബംഗാളില്‍ സിപിഐഎമ്മും ബിജെപിയും ഒന്നിച്ചുവെന്ന് കെ സുധാകരന്‍ പറഞ്ഞു.

സ്വര്‍ണകടത്തും ഡോളര്‍ കടത്തും പറയുന്നത് ഗവര്‍ണറാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9 ഇടത്ത് സിപി ഐഎം  ബിജെപി ധാരണ ഉണ്ടായിരുന്നു. സ്വപ്ന തെളിവ് സഹിതമാണ് പുസ്തകത്തില്‍ ആരോപണം ഉന്നയിക്കുന്നത്. ബിജെപി യുമായി കൂട്ട് കൂടുന്ന സി പിഐഎം കോണ്‍ഗ്രസിനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നു. മതേതരത്വം കോണ്‍ഗ്രസിന്റെ സംഭാവനയാണ്. അത് ഉപേക്ഷിക്കുന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിന് തുല്യമാണ്. കേരളത്തില്‍ ഇന്ന് ജീവിക്കുക എന്നത് തന്നെ പ്രയാസമായിരിക്കുന്നു. നരബലിയും കൊലപാതകവും നടക്കുന്നു. ലഹരി വ്യാപകമാകുന്നുവെന്നും കേരളം ഗുണ്ടകളുടെ നാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു.