'കേരളത്തിൽ നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല, പക്ഷേ ഇത്തവണ സീറ്റ് ഉണ്ടാവില്ല'; കെ സുധാകരൻ

  1. Home
  2. Trending

'കേരളത്തിൽ നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല, പക്ഷേ ഇത്തവണ സീറ്റ് ഉണ്ടാവില്ല'; കെ സുധാകരൻ

k sudakaran


എക്‌സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട്, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തിൽ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു. ഇന്ത്യ മുന്നണി ആത്മാവ് വരുന്നതേ ഉള്ളൂ. എത്ര കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും പ്രതികരിച്ചു. യുഡിഎഫിന് സമ്പൂർണ വിജയം ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ ബിജെപി - സിപിഎം രഹസ്യ ഡീൽ ഉണ്ടായിരുന്നു. പക്ഷേ അത് മറികടന്നാണ് ജനം വോട്ട് ചെയ്തത്. ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ചു. കേരളത്തിൻറെ മതേതര മനസ് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.