കെ സുധാകരന്റെ ആരോഗ്യ പ്രശ്നം; പുതിയ കെപിസിസി അധ്യക്ഷൻ വേണം, ആവശ്യം ഉയർത്തി കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കൾ

  1. Home
  2. Trending

കെ സുധാകരന്റെ ആരോഗ്യ പ്രശ്നം; പുതിയ കെപിസിസി അധ്യക്ഷൻ വേണം, ആവശ്യം ഉയർത്തി കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കൾ

k-sudhakaran



പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യത്തില്‍ കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിൽ സംഘടന ഇല്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് വിവരം. അതേസമയം, വിവാദങ്ങൾക്കിടെ ഹൈക്കമാൻഡ് വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. യോഗത്തിന് മുൻപ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന നേതാക്കളെ കാണും. കേരളത്തിൽ നിന്നുളള പ്രധാന നേതാക്കളെ പ്രത്യേകം കാണുമെന്നും വിവരമുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം.


അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാൽ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു. 'കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കും. മാറ്റിയാൽ കുഴപ്പമില്ല. പരാതിയുമില്ല. ഞാൻ തൃപ്തനായ മനസിന്റെ ഉടമയാണ്', എന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.