കളമശ്ശേരി സ്‌ഫോടന കേസ്; പ്രതി മാർട്ടിൻ റിമാൻഡിൽ

  1. Home
  2. Trending

കളമശ്ശേരി സ്‌ഫോടന കേസ്; പ്രതി മാർട്ടിൻ റിമാൻഡിൽ

domanic martin


കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. ഡൊമിനിക് മാർട്ടിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. അഭിഭാഷകൻ വേണ്ടെന്ന് വീണ്ടും ഡൊമിനിക് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു. ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിൽ പൊലീസ്, വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതോടെയാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. 

കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തിരുന്നു. സ്‌ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട് മാർട്ടിൻ ആവർത്തിക്കുന്നത്.