'ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ട്'; ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ്

  1. Home
  2. Trending

'ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ട്'; ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ്

Kamala harris


ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായിട്ടുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. 
ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്-ഇസ്രയേല്‍ ബന്ധം ചര്‍ച്ച ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹു വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമലാ ഹാരിസുമായും ചര്‍ച്ച നടത്തി.
ഈ ദുരിതങ്ങള്‍ക്ക് നേരെ കണ്ണടച്ചിരിക്കാനാവില്ല. നിശബ്ദയായിരിക്കാനാകില്ലെന്നു കമല ഇസ്രയേല്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. 
നിരപരാധികളായ മനുഷ്യരുടെ ദുരിതങ്ങളും മരണത്തിന്റെ വ്യാപ്തിയും സംബന്ധിച്ചുള്ള ആശങ്ക ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ചര്‍ച്ചക്ക് ശേഷം കമലാ ഹാരിസ് പറഞ്ഞു. 
ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുക. ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് മുന്നോട്ടുവെച്ചത്. അതേസമയം വെടിനിര്‍ത്തലിനുള്ള ആവശ്യത്തെ നെതന്യാഹു എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.