സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കണം, യാത്ര ചെയ്യുന്നത് അധിക ചെലവല്ല: കാനം രാജേന്ദ്രന്‍

  1. Home
  2. Trending

സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കണം, യാത്ര ചെയ്യുന്നത് അധിക ചെലവല്ല: കാനം രാജേന്ദ്രന്‍

kanamപി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കണം.യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സര്‍ക്കാരിന്റെ സാധാരണ ചെലവുകള്‍ മാത്രമാണിത്.സാമ്പത്തികമായി സര്‍ക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പല കാര്യങ്ങളിലുണ്ട്. സാമ്പത്തിക ഭദ്രതയുള്ളപ്പോള്‍ മാത്രം യാത്ര ചെയ്താല്‍ മതിയോ എന്ന് കാനം ചോദിച്ചു. യാത്ര ചെയ്യുന്നത് അധിക ചെലവല്ല. നല്ല വാഹനത്തില്‍ യാത്ര ചെയ്യുന്നതില്‍ എന്താണ് കുഴപ്പം. എല്ലാം കണക്ക് വെച്ചാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

കാലപ്പഴക്കമുള്ള വാഹനം ദീര്‍ഘ ദൂര യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനത്തോടെ യാത്ര ചെയ്യേണ്ടതിനാല്‍ പുതിയ വാഹനം വേണമെന്നും വിലയിരുത്തിയാണ് പി ജയരാജന് പുതിയ കാറ് വാങ്ങുന്നത്. ശാരീരിക അവസ്ഥകളും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനവും പരിഗണിച്ച് കാറിന് അനുവദിച്ചത് 35 ലക്ഷം രൂപയാണ്.

സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാല്‍ ഒന്നും പുതുതായി ചെയ്യില്ല എന്നല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്.എന്നാല്‍ കാലാനുസൃതമായി വാഹനങ്ങള്‍ മാറ്റാതിരിക്കാന്‍ ആവില്ല.നിയന്ത്രങ്ങളോടെയാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.