മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിന്തുണക്കുന്നവർക്കെതിരെ കങ്കണ റണാവത്ത്; ഇത്തരക്കാർ ക്രിമിനൽ മാനസിക നിലയുള്ളവർ

  1. Home
  2. Trending

മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിന്തുണക്കുന്നവർക്കെതിരെ കങ്കണ റണാവത്ത്; ഇത്തരക്കാർ ക്രിമിനൽ മാനസിക നിലയുള്ളവർ

KAKANA


 

തന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിന്തുണക്കുന്നവർക്കെതിരെ രംഗത്തുവന്ന് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഇത്തരക്കാർ ക്രിമിനൽ മാനസിക നിലയുള്ളവരാണെന്നും ഇത്രയധികം വെറുപ്പും പകയും അസൂയയും കൊണ്ടുനടക്കരുതെന്നും അവർ പറഞ്ഞു.  ബലാത്സംഗം ചെയ്യുന്നയാൾക്കും കൊലപാതകിക്കും കള്ളനുമെല്ലാം ഒരു കുറ്റകൃത്യം ചെയ്യാൻ ശക്തമായ വൈകാരികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ കാരണമുണ്ടാകും. ഒരു കാരണവുമില്ലാതെ കുറ്റകൃത്യങ്ങൾ സംഭവിക്കില്ല. 

എന്നാലും കുറ്റാക്കാരാണെന്ന് കണ്ടെത്തി അവരെ ജയിലിലടക്കും. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കുറ്റകൃത്യം ചെയ്യാനുള്ള ശക്തമായ വൈകാരിക പ്രേരണയുള്ള കുറ്റവാളികളെ നിങ്ങൾ പിന്തുണക്കുകയാണ്.  ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അനുമതിയില്ലാതെ ശരീരത്തിൽ തൊടുന്നതും അവരെ ആക്രമിക്കുന്നതുമെല്ലാം നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ ബലാത്സംഗവും കൊലപാതകവുമെല്ലാം നിങ്ങൾ ശരിയാണെന്ന് അംഗീകരിക്കും. കാരണം അതും ഇത്തരത്തിലുള്ള പ്രവൃത്തി മാത്രമാണ്. നിങ്ങളുടെ മനഃശാസ്ത്രപരമായ ക്രിമിനൽ പ്രവണതകൾ തീർച്ചയായും പരിശോധിക്കണം. യോഗയം ധ്യാനവും സ്വീകരിക്കാൻ നിങ്ങളോട് നിർദേശിക്കുകയാണ്. അല്ലെങ്കിൽ ജീവിതം കയ്പേറിയതും ക്ലേശകരമായ അനുഭവവുമായി മാറുകയും ചെയ്യും. ഇത്രയധികം വെറുപ്പും പകയും അസൂയയും കാണിക്കാതെ നിങ്ങളെ സ്വതന്ത്രരാക്കണമെന്നും കങ്കണ ‘എക്സി’ൽ കുറിച്ചു.   ജൂൺ ആറിന് ഛണ്ഡീഗഢ് എയർപോർട്ടിൽവച്ചാണ് കങ്കണക്ക് അടിയേറ്റത്.