ധൂർത്തിനൊപ്പം നിൽക്കില്ല; നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

  1. Home
  2. Trending

ധൂർത്തിനൊപ്പം നിൽക്കില്ല; നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

kannur


നവകേരള സദസിന് പണം നൽകില്ലെന്ന് അറിയിച്ച് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കാനില്ലെന്ന് കോർപ്പറേഷൻ പറഞ്ഞു. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം നൽകില്ലെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു. 

നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാണ് സർക്കാർ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പണം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നൽകേണ്ടത് 3 ലക്ഷം രൂപയുമാണ്. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനാണ് ഉത്തരവ്.