പെരിയ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

  1. Home
  2. Trending

പെരിയ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

mavoist


വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂർ സിറ്റി പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവരെയാണ് പൊലീസ് തിരയുന്നത്. ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പൊലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പൊലീസ് പിടിയിലായത്. പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച്  തലപ്പുഴയിലും പെരിയയിലും വിലസിയ  മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്.