കൊടുവള്ളിയിൽ കാരാട്ട് ഫൈസലിന് തോൽവി; യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വിജയം

  1. Home
  2. Trending

കൊടുവള്ളിയിൽ കാരാട്ട് ഫൈസലിന് തോൽവി; യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വിജയം

karat faisal


വിവാദ വ്യവസായി കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയിലെ സൗത്ത് ഡിവിഷനിൽ പരാജയപ്പെട്ടു. കൊടുവള്ളി സൗത്ത് ഡിവിഷനിൽ നിന്ന് യു.ഡി.എഫിന്റെ പി. പി. മൊയ്തീൻ കുട്ടി 142 വോട്ടുകൾക്കാണ് ഫൈസലിനെ പരാജയപ്പെടുത്തിയത്.

ഇക്കുറി ഇടത് സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് അദ്ദേഹം വിജയിച്ചിരുന്നു. കഴിഞ്ഞ തവണ ഫൈസൽ വിജയിച്ച വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ട് പോലും ലഭിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയ നടപടി വലിയ വിവാദമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് ആദ്യം അദ്ദേഹത്തെ പിൻവലിച്ചിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട വ്യക്തിയായിരുന്നു ഫൈസൽ എങ്കിലും, കോടതിയുടെ തുടർന്നുള്ള വിധികളിൽ ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.