‘ചില രാഷ്ട്രീയ പാർട്ടികൾ സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നു’; ഫാക്ട് ചെക്കിങ്ങ് യൂണിറ്റ് തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ

  1. Home
  2. Trending

‘ചില രാഷ്ട്രീയ പാർട്ടികൾ സമൂഹമാധ്യമങ്ങളെ ദുരുപയോഗിക്കുന്നു’; ഫാക്ട് ചെക്കിങ്ങ് യൂണിറ്റ് തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ

fact checking


വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നതു കണ്ടെത്തി തിരുത്താനായി വസ്തുതാന്വേഷണ (ഫാക്ട് ചെക്കിങ്) യൂണിറ്റ് തുടങ്ങാനൊരുങ്ങി കർണാടക സർക്കാർ. വ്യാജ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

ഐടി നിയമം, ഐപിസി, ദുരന്തനിവാരണ നിയമം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഫാക്ട് ചെക്കിങ് യൂണിറ്റ് നിയമ നടപടികൾ സ്വീകരിക്കുക. ‘‘ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യക്തിപരമായോ രാഷ്ട്രീയമായോ ഉള്ള താൽപര്യത്തിലല്ല, തികച്ചും പൊതുതാൽപര്യ പ്രകാരമാണു പ്രവർത്തിക്കുക. ആരെയും നിയന്ത്രിക്കുന്നതു ഞങ്ങളുടെ ലക്ഷ്യമല്ല. വ്യക്തികളുടെയും മാധ്യമങ്ങളുടെയും ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങൾ തടയില്ല.’’– മന്ത്രി പ്രിയങ്ക് ഖർഗെ പറഞ്ഞു.

‘‘ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമൂഹമാധ്യമങ്ങളെ ദുരുപയോഗിച്ച് വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. വ്യാജവാർത്തകളുടെ പ്രചാരണം കുറയ്ക്കേണ്ടതു സമൂഹത്തിന് അത്യാവശ്യമാണ്. ഫാക്ട് ചെക്കിങ് യൂണിറ്റ് ഉടൻ തുടങ്ങും. പ്രവർത്തനം സുതാര്യമായിരിക്കും. രാഷ്ട്രീയമടക്കമുള്ള താൽപര്യങ്ങൾ പ്രതിഫലിക്കാത്ത തരത്തിലുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാകും പ്രവർത്തനം. കന്നട കൂടാതെ ഇംഗ്ലിഷിലും മറ്റു പ്രാദേശിക ഭാഷകളിലും വിവരങ്ങൾ ലഭ്യമാക്കും’’– ഖർഗെ വിശദീകരി