നിപ; കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

  1. Home
  2. Trending

നിപ; കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

nipah


കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്‌പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്. 

ഹൈ റിസ്‌ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവർത്തകയുൾപ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം. രോഗികളുമായി സമ്പർക്കമുളളവരെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവർലൊക്കേഷൻ ഉൾപ്പെടെ കേന്ദ്രീകരിച്ച്  വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സമ്പർക്കമുളളവരെ കണ്ടെത്തും.