കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ച് ഇഡി

  1. Home
  2. Trending

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ച് ഇഡി

karivanoor


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് നോട്ടീസയച്ച് ഇഡി. എം.എം. വര്‍ഗീസ് ഈ മാസം 25-ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് റിപ്പോര്‍ട്ട്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ഇഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണ കേസിലെ ഉന്നത ഇടപെടലില്‍ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കിയിരുന്നു.

 

ഇതിനു പിന്നാലെയാണിപ്പോള്‍ സിപിഎം നേതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ രണ്ടാം ഘട്ട അന്വേഷണം ആരംഭിച്ചതോടെയാണ് ഇഡി സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.