കരുവന്നൂർ കേസ്; ഇ.പി ജയരാജന് സതീഷ് കുമാറുമായി അടുത്ത ബന്ധം; അരവിന്ദാക്ഷന്റെ മൊഴി പുറത്ത്

  1. Home
  2. Trending

കരുവന്നൂർ കേസ്; ഇ.പി ജയരാജന് സതീഷ് കുമാറുമായി അടുത്ത ബന്ധം; അരവിന്ദാക്ഷന്റെ മൊഴി പുറത്ത്

karivanoor


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ പിആർ അരവിന്ദാക്ഷൻ. സിപിഐഎം നേതാക്കൾ പണം കൈപ്പറ്റി.  പി സതീഷികുമാറിന് ഇ.പി ജയരാജനുമായി അടുത്ത ബന്ധം. അരവിന്ദാക്ഷൻ ഇഡിക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. 

2016ൽ തിരുവനന്തപുരത്തും 2021ൽ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും മൊഴി. പി കെ ബിജുവും എസി മൊയ്തീനും പണം കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി. 2020ൽ പി കെ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയെന്നും 2016ൽ എ സി മൊയ്തീൻ രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷന്റെ മൊഴി.

സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്നാണ് മൊഴി. മന്ത്രി രാധാകൃഷ്ണനുമായും എംകെ കണ്ണനുമായും സതീഷ് കുമാറിന് ബന്ധമുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.