കരുവന്നൂർ കേസ്; ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ; നടപടി നിയമലംഘനമുള്ളത് കൊണ്ട്

  1. Home
  2. Trending

കരുവന്നൂർ കേസ്; ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ; നടപടി നിയമലംഘനമുള്ളത് കൊണ്ട്

governor



കരുവന്നൂർ കേസിലെ ഇഡി നടപടിയെ ന്യായീകരിച്ച് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണോയെന്ന് നോക്കിയല്ലെന്ന് പറഞ്ഞ ​ഗവർണർ നടപടി നിയമലംഘനമുള്ളത് കൊണ്ടെന്നും വ്യക്തമാക്കി. 

ഇന്നലെയാണ് കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി നിർണായക നടപടി സ്വീകരിച്ചത്. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ പേരിലുളള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്‍റെ  സ്ഥലവും സിപിഎമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമടക്കമാണ് ഇഡി പിടിച്ചെടുത്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തു മരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്‍റേത്. 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്