ചില ഡോക്ടർമാർക്ക് തല്ലുകൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

  1. Home
  2. Trending

ചില ഡോക്ടർമാർക്ക് തല്ലുകൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

GANESH


ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കളും നാട്ടുകാരും തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചില ഡോക്ടർമാർക്ക് കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടി നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംഎൽഎ. 

ഡിസംബര്‍ 17 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയുടെ ശസ്ത്രക്രിയ നടന്നിരുന്നു. അലമാര തുറന്നത് പോലെ അവരുടെ വയറ് വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. വിവരം ആരോഗ്യ മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. എന്നാൽ ജനറല്‍ സര്‍ജറി വിഭാഗം മേധാവി ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ 2000 രൂപയാണ് വാങ്ങിയത്. വിജിലന്‍സ് ഈ സംഭവത്തിൽ അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ താൻ നൽകാം. ഐഎംഒയും കെജിഎംഒയിലും തനിക്ക് പേടിയില്ലെന്നും ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു. 
 
എംഎൽഎ പറഞ്ഞ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗികളില്‍നിന്ന് നേരിട്ടോ ഇടനിലക്കാര്‍ മുഖേനയോ കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. 'രോഗം നിസ്സഹായത സൃഷ്ടിക്കുന്ന സാഹചര്യമാണ്. അവരിൽ നിന്നും രണ്ടായിരവും മൂവായിരവും വാങ്ങുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ല. ഇതുവരെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗപൂര്‍ണമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാർക്ക് അപവാദമായി ചില ഡോക്ടർമാർ ഉള്ളത് നിര്‍ഭാഗ്യകരമാണ്. ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും വീണ ജോർജ് വ്യക്തമാക്കി.