‘ആർക്കും വേവലാതി വേണ്ട, കർണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കും’: കെ.സി വേണുഗോപാൽ

  1. Home
  2. Trending

‘ആർക്കും വേവലാതി വേണ്ട, കർണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കും’: കെ.സി വേണുഗോപാൽ

kc


കർണാടക മുഖ്യമന്ത്രി പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കോൺഗ്രസ് നേതാക്കളാണ്. ആർക്കും വേവലാതി വേണ്ടെന്നും തീരുമാനം ഉടനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

അതേസമയം, സിദ്ധരാമയ്യയ്ക്കു പിന്നാലെ ഡി.കെ. ശിവകുമാറും വൈകിട്ട് ഡൽഹിയിലെത്തും. ഡൽഹിക്കു പോകുന്നില്ലെന്നു രാവിലെ ഡികെ. പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം പാസാക്കി. സിദ്ധരാമയ്യയാണു പ്രമേയം അവതരിപ്പിച്ചത്.

ഇന്നു രാത്രി മുഖ്യമന്ത്രിയെ എഐസിസി പ്രഖ്യാപിക്കുമെന്നാണു വിവരം. രാഹുൽ ഗാന്ധിയുമായി ഇന്നു ഡൽഹിയിൽ ചർച്ച നടത്തിയശേഷമാകും പ്രഖ്യാപനം. ഡൽഹിയിൽ തിരിച്ചെത്തിയ ഖർഗെ ഇന്നലെത്തന്നെ സോണിയ ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തി. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണു നിലവിലെ തീരുമാനം