ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയെടുത്താൽ ശക്തമായി ഇടപെടുമെന്ന് ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ

  1. Home
  2. Trending

ഡോ. ഹാരിസ് ചിറക്കലിനെതിരെ നടപടിയെടുത്താൽ ശക്തമായി ഇടപെടുമെന്ന് ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ

 dr haris chirakkal   


തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പിന്തുണയുമായി കേരള ഗവൺമെൻറ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ). ഡോ. ഹാരിസിൻറെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്ന ഡി.എം.ഇയുടെ വാദങ്ങൾ കെ.ജി.എം.സി.ടി.എ പ്രസിഡൻറ് ഡോ. റോസനാര ബീഗം തള്ളി.

ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയെടുത്താൽ സംഘടന ശക്തമായി ഇടപെടും. പോസ്റ്റ് വൈകാരിക പ്രകടനമായി കാണാനാവില്ല. വിവാദത്തിൻറെ ആവശ്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഇതിന് മുമ്പും പലരും സംഘടനയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. റോസനാര ബീഗം മാധ്യമങ്ങളോട് വ്യക്തമാക്കി.