മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു, വീഡീയോകളും കത്തുകളും ഉള്‍പ്പടെയുളള തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍

  1. Home
  2. Trending

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു, വീഡീയോകളും കത്തുകളും ഉള്‍പ്പടെയുളള തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍

governor


 


മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.തനിക്കെതിരായ ആക്രമണത്തില്‍ കേസ് എടുക്കാത്തത്  മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണെന്നും ഇത് സംബന്ധിച്ച് തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വീഡീയോകളും കത്തുകളും ഉള്‍പ്പടെയുളള തെളിവുകള്‍ തന്റെ കൈവശമുണ്ട്. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെയും കത്തും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ ആക്രമണത്തില്‍ സര്‍ക്കാര്‍ ഒരു ഇടപെടലും ഉണ്ടാകാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി മറ്റ് പലകാര്യങ്ങള്‍ക്കുമായി തന്റെ സഹായം തേടിയുണ്ട്. അത് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.