കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക്‌ സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  1. Home
  2. Trending

കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക്‌ സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

RAIN


ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കിയത്. ഇത് പ്രകാരം ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളതെങ്കിൽ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെയാകട്ടെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ടായിരിക്കും. നവംബർ 24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും നവംബർ 23 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം.