കാക്കിക്കുള്ളിലെ നന്മ; ഇങ്ങനെയാവണം പോലീസ്

  1. Home
  2. Trending

കാക്കിക്കുള്ളിലെ നന്മ; ഇങ്ങനെയാവണം പോലീസ്

kerala police


പലപ്പോഴും വില്ലൻ വേഷങ്ങളിലാണ് പോലീസ് വാർത്തകളിൽ എത്താറുള്ളത്. എന്നാൽ എല്ലാവരും അങ്ങനെയാണെന്ന് പറയാനാവില്ല. മാതൃകാപരമായ കാര്യങ്ങൾ ചെയ്യുന്ന മികച്ച പോലിസ് ഉദ്യോഗസ്ഥരും നമ്മുടെ ഇടയിലുണ്ട്. അത്തരമൊരു സംഭവമാണ് ഇന്ന് കേരള പോലീസ് പങ്കുവെച്ചിരിക്കുന്നത്.

തിരുവല്ല പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ സുനിൽ കൃഷ്ണന്റെ ഫോണിലേക്ക് വന്ന ഒരു  കോളിലൂടെ ഒരു ജീവൻ രക്ഷിച്ച കഥ സംഭവം കേരള പോലിസാണ് ഇന്ന് പങ്കുവെച്ചത്. State police Media Centre Kerala യുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റ്‌ ഇതാണ്.

"മെയ് 16 നു രാവിലെയാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് തിരുവല്ല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചു. അത്ര സുലഭമല്ലാത്ത ഒ നെഗറ്റീവ് ആയിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. അടിയന്തിരമായി എത്തിച്ചതിനാൽ നൽകാമെന്ന് സമ്മതിച്ചിരുന്നവർക്ക് ആശുപത്രിയിൽ എത്താൻ കഴിഞ്ഞതുമില്ല.

രക്തം
രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് രക്തം അന്വേഷിച്ച് ഭർത്താവ് അജിത്ത് ഉച്ചയ്ക്ക് 12 മണിവരെ പലയിടങ്ങളിലും അലഞ്ഞു. പലരെയും വിളിച്ചു. ഒരിടത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആകെ നിരാശനായി നിന്നപ്പോഴാണ് പോലീസ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിച്ചുനോക്കാം എന്ന് തോന്നിയത്. ആരോ നൽകിയ നമ്പരിൽ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ലൈനിൽ കിട്ടിയ തിരുവല്ല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുനിൽ കൃഷ്ണനെയാണ്. കാര്യം തിരക്കിയ മാർഗ്ഗവുമില്ല...ലോകം മൊത്തം ഞാൻ തപ്പി നടന്നു...ഒ നെഗറ്റീവ് ആണ്... ഒരിടത്തും കിട്ടാനില്ല. ഇൻസ്പെക്ടറോട് അയിത്ത വിവരം പറഞ്ഞു. സർ മറ്റൊരു തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇൻസ്പെക്ടർ ഫോൺ കട്ട് ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുള്ളിൽ തിരുവല്ല ഇൻസ്പെക്ടറുടെ പോലീസ് വാഹനമെത്തി. വാഹനത്തിൽ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു ഒ രക്തം നൽകി. എവിടെയാ ബ്ലഡ് ബാങ്ക്... കനായി നിന്ന യുവാവിനോടൊപ്പം തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കുമാർ, വി ബ്ലഡ് ബാങ്കിലെത്തി രക്തം നൽകി.

പോലീസ് സഹായത്തിന് ഏറെ നന്ദി പറഞ്ഞ അജിത്ത്, താൻ ഇനി ഏത് അടിയന്തിര ആവശ്യത്തിനും ആദ്യം വിളിക്കുക പോലീസ് സ്റ്റേഷനിലേക്കായിരിക്കുമെന്നു പറഞ്ഞത് നിറഞ്ഞ
മനസ്സോടെയായിരുന്നു.
 വാൽക്കഷണം:അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്റെ പോൽ ബ്ലഡ് സംവിധാനം ഉപയോഗിക്കാം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ ആപ്പിലൂടെ നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് പോൽ ബ്ലഡ്, രക്തദാതാക്കളെയും രക്തം ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റേഫാം ആയി പോൽ ബ്ലഡ് പ്രവർത്തിക്കുന്നു."