കേരള സർവകലാശാല കലോൽസവം; വിധിയിൽ അട്ടിമറി നടന്നിട്ടില്ല, മൊഴി പുറത്ത്

  1. Home
  2. Trending

കേരള സർവകലാശാല കലോൽസവം; വിധിയിൽ അട്ടിമറി നടന്നിട്ടില്ല, മൊഴി പുറത്ത്

youth festwel


കേരള സർവകലാശാല യുവജനോത്സവത്തിൽ വിവാദമായ മാർഗം കളി  മത്സരത്തിൽ അർഹിച്ചവർക്ക് തന്നെയാണ് മൂന്നുപേരും ഒന്നാം സ്ഥാനം നൽകിയത്. വിധികർത്താക്കളുടെ മൊഴി പുറത്ത്. ഒന്നാം സ്ഥാനം ലഭിച്ച മാർ ഇവനിയസ് കോളേജിന് മൂന്നു വിധികർത്താക്കളും  ഒരേ മാർക്ക് 
നൽകിയിരുന്നു. മാർഗംകളിയിൽ ഫലം അട്ടിമറിക്കാൻ വിധികർത്താക്കൾ ശ്രമിച്ചു എന്ന എസ്എഫ്ഐയുടെ പരാതിയിൽ മൂന്നു പേരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു. 

പിന്നാലെ വിധികർത്താക്കളിൽ ഒരാളായ പി.എൻ ഷാജി ആത്മഹത്യ ചെയ്തിരുന്നു. മറ്റു രണ്ടുപേരും വിധിയിൽ അട്ടിമറി നടന്നിട്ടില്ല എന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.  ഷാജിഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന്  ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ മത്സരത്തിനുശേഷം അദ്ദേഹത്തെ മർദ്ദിച്ചതായും മൊഴിയുണ്ട്. പരിശീലകനിൽ നിന്നും ഷാജി പണം വാങ്ങി എന്നായിരുന്നു എസ്എഫ്ഐ നടത്തിയ ആരോപണം.