കേരളത്തിന്റെ വരുമാനം ടൂറിസം; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

  1. Home
  2. Trending

കേരളത്തിന്റെ വരുമാനം ടൂറിസം; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

pinarayi 

ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വരുമാനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലര്‍ പറയുന്നു കേരളത്തിന്റെ വരുമാനം മറ്റു പലതുമാണെന്ന്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ 72 ശതമാനം വികസന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖ്യ വരുമാനം മദ്യവും ലോട്ടറിയുമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ ആരോപണത്തിനെതിരെ സിപിഎം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.