മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

  1. Home
  2. Trending

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീ​ഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനം ഇന്ന്

mundakkai


മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം ഇന്ന് നടക്കും. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച 51 വീടുകളാണ് ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. വൈകിട്ട് നാലുമണിക്ക് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകളിൽ ആദ്യഘട്ടമായാണ് ഇവ നിർമിച്ചത്. വെളളിത്തോട് പ്രദേശത്തെ 11.5 ഏക്കർ സ്ഥലത്താണ് അതിവേഗത്തിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. മൂന്ന് ബെഡ്റൂം, കിച്ചൻ, ലിവിങ് റൂം, രണ്ട് ബാത്റൂമുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഓരോ വീടും.

ചടങ്ങിൽ പ്രിയങ്ക ഗാന്ധി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്ലിം ലീഗ് സംസ്ഥാന-ദേശീയ നേതാക്കളും യുഡിഎഫ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും. ബാക്കിയുള്ള 49 വീടുകളുടെ നിർമാണം കൂടി വേഗത്തിൽ പൂർത്തിയാക്കി മെയ് 31-നകം ഗുണഭോക്താക്കൾക്ക് കൈമാറാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെ സന്നദ്ധ സംഘടനകളുടെ ഈ നീക്കം ദുരന്തബാധിതർക്ക് വലിയ ആശ്വാസമാണ്.