കാലിലെ കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കലക്ടർക്കെതിരെ ഡോക്ടർമാരുടെ സംഘടന

  1. Home
  2. Trending

കാലിലെ കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് വിളിപ്പിച്ചു; തിരുവനന്തപുരം കലക്ടർക്കെതിരെ ഡോക്ടർമാരുടെ സംഘടന

trivandrum-collector


തിരുവനന്തപുരം കളക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത്. ചികിത്സയ്ക്കായി കലക്ടർ സ്വവസതിയിലേക്ക് ഡോക്ടറെ വിളിപ്പിച്ചെന്നാണ് പരാതി. കെജിഎംഒഎയാണ് കലക്ടർ ജെറോമിക് ജോർജ്ജിനെതിരെ ആരോപണം ഉന്നയിച്ചത്. 

കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് വീട്ടിലേക്ക് വിളിപ്പിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കളക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത്. കലക്ടറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ കുറ്റപ്പെടുത്തി.