ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ ഇന്റർനെറ്റ് നിരോധിച്ചു

  1. Home
  2. Trending

ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ് അറസ്റ്റിൽ; പഞ്ചാബിൽ ഇന്റർനെറ്റ് നിരോധിച്ചു

khalistani leader Amritpal Singh detained by Punjab police


ജലന്ധറിന് അടുത്ത് വെച്ച് ഖലിസ്താൻ നേതാവ് അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ് ചെയ്തു. അമൃത്പാലിന്റെ ആറ് അനുയായികളെ നേരത്തെ പോലീസ് അറസ്റ് ചെയ്തിരുന്നു. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ അമൃത്പാലിനെ വലിയ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ശനിയാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ് ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചത്. 

അറസ്റ്റിന് പിന്നാലെ ഞായറാഴ്ച വരെ പഞ്ചാബിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. കൂടാതെ മോഗ ജില്ലയിലും അമൃത്പാലിന്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ കർശനമാക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. പഞ്ചാബിലെ ക്രമസമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും നടപടികളിൽ ഇടപെടരുതെന്നും പൊലീസ് പറഞ്ഞു. 

അമൃത്പാൽ സിങ്ങി​ന്റെ അനുയായിയായ ലവ് പ്രീത് സിങ്ങിനെ അറസ്റ് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് വലിയ സംഘർഷമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികൾ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും പലതവണ അമൃത്പാൽ സിങ് വെല്ലുവിളിച്ചിരുന്നു.