സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു; സഹോദരിയും പാർട്ണറും അറസ്റ്റിൽ

  1. Home
  2. Trending

സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞു; സഹോദരിയും പാർട്ണറും അറസ്റ്റിൽ

arrest


സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി തടാകത്തിലെറിഞ്ഞ സഹോദരിയെയും പാർട്ണറെയും എട്ടുവർഷത്തിനു ശേഷം പോലീസ് അറസ്റ് ചെയ്തു. ഭാ​ഗ്യശ്രീ, പാർട്ണർ റായ ശിവ പുത്ര എന്നിവരെയാണ് ലിം​ഗരാജുവിനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ അറസ്റ് ചെയ്തത്. 

ഭാ​ഗ്യശ്രീയുടെയും ശിവപുത്രടെയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ 2015ൽ ഇരുവരും നാടുവിട്ടിരുന്നു. ജി​ഗാനിയിൽ താമസിക്കുകയായിരുന്ന ഇവരെ സഹോദരനായ ലിം​ഗരാജു കണ്ടെത്തുകയും വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാ​ഗം തടാകത്തിൽ നിന്നും കണ്ടെത്തിയിരുന്നു. എന്നാൽ മൃതദേഹത്തിന്റെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. 

കൊലപാതകത്തിനു ശേഷം നാടുവിട്ട ഇരുവരും മഹാരാഷ്ട്രയിൽ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെം​ഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തിൽ ഇരുവരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.