രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വെളിപ്പെടുത്തൽ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെ.കെ ശൈലജ

  1. Home
  2. Trending

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വെളിപ്പെടുത്തൽ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെ.കെ ശൈലജ

kk shylaja


രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് മുൻ മന്ത്രിയായ കെ.കെ ശൈലജ രം​ഗത്ത്. രാഹുലിനെതിരെയുള്ള വെളിപ്പെടുത്തൽ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ ഉയരുന്നു. സ്ത്രീകൾക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാവുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നും ശൈലജ വ്യക്തമാക്കി.

പരാതികളെല്ലാം അവഗണിച്ച കോൺഗ്രസ് നേതൃത്വം മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും വടകര തെരഞ്ഞെടുപ്പ് സമയത്ത് വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്ന സംഘം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ ഉണ്ടായിരുന്നെനും കെ.കെ ശൈലജ പറഞ്ഞു. രാഹുൽ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടെന്നും ശൈലജ കൂട്ടിച്ചേർത്തു.