കൊച്ചി കൂട്ടബലാത്സംഗ കേസ്: പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം, അന്വേഷണം നടത്തുമെന്ന് കമ്മീഷണർ

  1. Home
  2. Trending

കൊച്ചി കൂട്ടബലാത്സംഗ കേസ്: പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം, അന്വേഷണം നടത്തുമെന്ന് കമ്മീഷണർ

police


കൊച്ചി കൂട്ടബലാത്സംഗ കേസിലെ അന്വേഷണ പുരോഗതി പങ്കുവച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. മിഥുൻ എന്ന പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കമ്മീഷണർ വ്യക്തമാക്കി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ നൽകും. ആറു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിക്കുക. ആയുധ നിരോധന നിയമപ്രകാരം 2017 ൽ മിഥുനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്ത്രീകളെ ഉപയോഗിച്ച് ബാറുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. ഇത് സംബന്ധിച്ചു കൂടുതൽ പരിശോധന എക്‌സൈസുമായി ചേർന്ന് പോലീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോട് കോസ്റ്റൽ സിഐ പി ആർ സുനുവിന് നേരെ വകുപ്പുതല നടപടിയെടുത്തത് സാമൂഹ്യവിരുദ്ധ ശക്തികളും ആയിട്ടുള്ള കൂട്ടുകെട്ട് ബോധ്യപ്പെട്ടതിനാലെന്നും കമ്മീഷ്ണർ പറഞ്ഞു. ഇന്നലെ സ്റ്റേഷനിൽ ചാർജെടുത്തെങ്കിലും സുനുവിനോട് അവധിയിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു.