കൊച്ചി കൂട്ടബലാത്സംഗം: ഡിംപിളിനായി രണ്ട് അഭിഭാഷകർ, ആളൂർ ഹാജരായത് വക്കാലത്ത് ഇല്ലാതെ, തർക്കം

  1. Home
  2. Trending

കൊച്ചി കൂട്ടബലാത്സംഗം: ഡിംപിളിനായി രണ്ട് അഭിഭാഷകർ, ആളൂർ ഹാജരായത് വക്കാലത്ത് ഇല്ലാതെ, തർക്കം

dimple


കൊച്ചിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറി നാടകീയരംഗങ്ങൾക്കും വേദിയായി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായതാണ് കോടതിമുറിയിലെ തർക്കത്തിന് കാരണമായത്. അഡ്വ. അഫ്സലും അഡ്വ. ബി.എ. ആളൂരും ഡിംപിളിന് വേണ്ടി കോടതിയിൽ എത്തിയിരുന്നു. അഡ്വ. അഫ്സലിനെയാണ് ഡിംപിൾ വക്കാലത്ത് ഏൽപ്പിച്ചിരുന്നത്. 

എന്നാൽ വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായി. ഇതോടെ തർക്കിക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. താൻ വക്കാലത്ത് ഏൽപ്പിച്ചത് അഫ്സലിനാണെന്ന് ഡിംപിളും വ്യക്തമാക്കി.

നാല് പ്രതികളെയും നവംബർ 26 വരെ പോലീസ് കസ്റ്റഡിയിൽവിട്ടു. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ്, രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ(ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. 
പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. പരാതിക്കാരിക്ക് മദ്യം വാങ്ങിനൽകി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്.