കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ടമാനഭംഗം: നാലു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം, ഇന്ന് അപേക്ഷ നല്‍കും

  1. Home
  2. Trending

കൊച്ചിയില്‍ കാറിനുള്ളില്‍ കൂട്ടമാനഭംഗം: നാലു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം, ഇന്ന് അപേക്ഷ നല്‍കും

kochi model rape caseമോഡലായ പത്തൊന്‍പതുകാരിയെ ഓടുന്ന കാറിനുള്ളില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണ സംഘം. ഇതു സംബന്ധിച്ച് അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ നല്‍കും.പ്രതികളായ രാജസ്ഥാന്‍ രാംവാല രഘുവ സ്വദേശി ഡിംപിള്‍ ലാന്പ (ഡോളി, 21), കൊടുങ്ങല്ലൂര്‍ പരാരത്ത് വിവേക് സുധാകരന്‍ (26), കൊടുങ്ങല്ലൂര്‍ മേത്തല കുഴിക്കാട്ടു വീട്ടില്‍ നിധിന്‍ മേഘനാഥന്‍ (35), കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് തായ്ത്തറ ടി.ആര്‍. സുദീപ്(34) എന്നിവരെ എറണാകുളം എസിജെഎം കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കാര്യങ്ങള്‍ വ്യക്തമാകാന്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് പോലീസ്.

അറസ്റ്റിലായ ഡിംപിളിന്റെ സുഹൃത്തുക്കളാണ് യുവാക്കള്‍. സുഹൃത്തുക്കളായ യുവാക്കള്‍ക്ക് ഒത്താശ ചെയ്തു നല്‍കിയത് ഡിംപിളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. നിധിന്‍ കൊടുങ്ങല്ലൂരിലെ വ്യാപാരിയെയും മകനെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ബിയറില്‍ ലഹരി പദാര്‍ഥം കലര്‍ത്തി നല്‍കിയതായി സംശയമുണ്ടെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണമുണ്ടാകും.

സംഭവസമയം പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാല്‍ രക്തസാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടി. ഡിജെ പാര്‍ട്ടി നടന്ന ബാര്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളും അക്രമത്തിനിരയായ യുവതിയും എത്തുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. പ്രതികള്‍ യുവതിയുമായി കാറില്‍ നഗരത്തില്‍ ചുറ്റിസഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.