കൊച്ചി അവയവക്കടത്ത്; കൂടുതൽ വിവരങ്ങൾ പുറത്ത്, ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും

  1. Home
  2. Trending

കൊച്ചി അവയവക്കടത്ത്; കൂടുതൽ വിവരങ്ങൾ പുറത്ത്, ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും

organ donate


കൊച്ചി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യസൂത്രധാരൻ രാമപ്രസാദ് ഗൊണ്ട അവയവക്കടത്ത് സംഘത്തിന്റെ തലവന്മാരിൽ ഒരാൾ. ഗ്രാമങ്ങളിൽ നിന്ന് കണ്ടെത്തുന്ന ദാതാക്കൾക്ക് മൂന്ന് മുതൽ ആറു ലക്ഷം രൂപവരെയാണ് നൽകുകയും സ്വീകർത്താക്കളിൽ നിന്ന് ഒരു കോടി രൂപ വരെ വാങ്ങിച്ചതായും കണ്ടെത്തി.

ഇറാനിൽ അവയവക്കടത്തിന് ഇരയാകുന്നവരെ സ്വീകരിച്ചരുന്നത് ആദ്യം പിടിയിലായ സാബിത്താണ്. ജമ്മു കശ്മീർ, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അവയവങ്ങൾക്ക് ആവശ്യക്കാർ. അവയവ ദാതാക്കൾക്ക് മതിയായ ചികിത്സ നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. രണ്ട് മാസം മുൻപ് അവയവം നൽകിയ പാലക്കാട് സ്വദേശി ഷമീറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്.

അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടിടകൂടിയത്. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് കേസിൽ രണ്ടാമത് അറസ്റ്റിലായ സജിത്തായിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്.