പ്രതി ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോക്ടറെയെന്ന് എഫ്ഐആർ; നിലപാട് മാറ്റി പോലീസ്

  1. Home
  2. Trending

പ്രതി ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോക്ടറെയെന്ന് എഫ്ഐആർ; നിലപാട് മാറ്റി പോലീസ്

dr vrinda


വനിതാ ഡോക്റെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് നിലപാട് മാറ്റി. കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയാണ് പ്രതിയായ സന്ദീപ് ആദ്യം കുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നായിരുന്നു മുൻപ് പോലീസ് പറഞ്ഞിരുന്നത്. ഡോ. മുഹമ്മദ് ഷിബിൻ നൽകിയ മൊഴി അനുസരിച്ചാണ്  എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം.

ഇന്ന് പുലർച്ചെ നാലരക്കായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ സന്ദീപിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കോട്ടയം മാഞ്ഞൂർ മുട്ടുചിറ സ്വദേശിനിയും ആശുപത്രിയിലെ ഹോബ്സ് സർജനുമായ ഡോ. വന്ദനദാസ് (25) ആണ് മരിച്ചത്. ഇയാളുടെ ആക്രമണത്തിൽ മറ്റു രണ്ടു പേർക്കും കുത്തേറ്റിട്ടുണ്ട്. പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തിരുന്നു.