കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോക്ടര്‍ വന്ദനയുടെ പേര് നൽകും

  1. Home
  2. Trending

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് ഡോക്ടര്‍ വന്ദനയുടെ പേര് നൽകും

veena george


കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കിന് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ പേര് നൽകണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. വന്ദനയോടുള്ള ആദര സൂചകമായാണ് ബ്ലോക്കിന് പേര് നൽകുന്നത്. 

കോട്ടയം മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിൽ നിരവധിപ്പേരാണ് വന്ദനാ ദാസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങിയ മന്ത്രിമാർ അടക്കമുള്ള പ്രമുഖരും സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. 

ഇന്നലെ രാവിലെയായിരുന്നു  പൊലീസ് പരിശോധനയ്ക്ക് എത്തിച്ച പ്രതി ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വന്ദനയെ കുത്തി കൊലപ്പെടുത്തിയത്. കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആയിരുന്നു ആക്രമണം നടത്തിയത്. ഡോക്ടറെ കൂടാതെ പൊലീസുകാർ അടക്കമുള്ള നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു.