മന്ത്രിയാക്കണം: എൽഡിഎഫിന് കത്ത് നൽകി കോവൂർ കുഞ്ഞുമോൻ

  1. Home
  2. Trending

മന്ത്രിയാക്കണം: എൽഡിഎഫിന് കത്ത് നൽകി കോവൂർ കുഞ്ഞുമോൻ

kovoor


മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ കത്ത് നൽകി. ഇടതുമുന്നണിക്കാണ് കത്ത് നൽകിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ തീരുമാനമൊന്നും ആയിരുന്നില്ല.

ഒറ്റ എംഎൽഎമാരുള്ള ഘടകക്ഷികൾക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നൽകാനുള്ള ധാരണ നടപ്പാക്കാനാണ് ഇടതുമുന്നണി ആലോചന തുടങ്ങിയത്. രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിൻറെ തുടക്കത്തിൽ ഇടതുമുന്നണി തീരുമാനമാണിത്. നവംബർ 20 ന് രണ്ടര വർഷം തികയുന്ന സാഹചര്യത്തിൽ ഘടക്ഷികളിൽ ഗതാഗത മന്ത്രി ആൻറണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും മാറും. പകരം കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തും.