കൂറുമാറാൻ 50 കോടി, ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍; സമഗ്ര അന്വേഷണം വേണം
എന്‍സിപി അജിത് പവാര്‍ പക്ഷേത്തേക്ക് ചേരാന്‍ 50 കോടി രൂപ തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍ രംഗത്ത്. അത് വാസ്തവ വിരുദ്ധമാണ്.ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.സമഗ്രമായ അന്വേഷണം വേണം.ജീവിതത്തിൽ കളങ്കം വരുത്തിയ വാർത്തയാണിത്.അർഹിച്ചതൊന്നും തനിക്കും തന്‍റെ പാർട്ടിക്കും കിട്ടിയിട്ടില്ല.ആരും ഓല പാമ്പ് കാട്ടി വിരട്ടണ്ട.ഒരു വാഗ്ദാനത്തിന്‍റേയും പുറകെ പോകുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു
യുഡിഎഫ് പല വാഗ്ദാനങ്ങളും തന്നു..പക്ഷെ അവര്‍ക്കൊപ്പം പോയില്ല. എന്നും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.അർഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ല.മുഖ്യമന്ത്രി തന്നെ വിളിപ്പിച്ചിരുന്നു.കൊട്ടാരക്കര വച്ച് അദ്ദേഹത്തെ കണ്ടു.ഒരു കൂടിക്കാഴ്ചയ്ക്കും പോയിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചുവെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി