ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്‌ഐ

  1. Home
  2. Trending

ഗുരുദേവ കോളേജ് സംഘർഷം; പ്രിൻസിപ്പലിനെതിരെ സർവകലാശാലക്ക് പരാതി നൽകി എസ്എഫ്‌ഐ

sfi


കോഴിക്കോട് കൊയിലാണ്ടി ഗുരുദേവാ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്‌ക്കറിനെതിരെ എസ്എഫ്‌ഐ നേതാക്കൾ പരാതി നൽകി. കോളേജിൽ നിന്നും സസ്‌പെൻറ് ചെയ്യപ്പെട്ട  എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി അംഗങ്ങളായ നാല് വിദ്യാർത്ഥികളാണ് സസ്‌പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും പരാതി നൽകിയത്.

അതേ സമയം കോളേജിലേക്ക്  നടത്തിയ മാർച്ചിൽ എസ്എഫ്‌ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പോലീസിൻറെ സാന്നിധ്യത്തിൽ ഭീഷണി മുഴക്കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിക്കുക.