മാസപ്പടി കേസിലെ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹം; കേന്ദ്രസർക്കാർ

  1. Home
  2. Trending

മാസപ്പടി കേസിലെ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹം; കേന്ദ്രസർക്കാർ

ksidc


എക്സാലോജിക് – സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ കെഎസ്ഐഡിസിക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സത്യവാങ്മൂലം. കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പയുന്നു. ആർഒസിയുടെ കെഎസ്ഐഡിസി നോട്ടീസിന് വിശദീകരണം നല്‍കിയില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കിയില്ല. കെഎസ്ഐഡിസിയുടെ നടപടികളില്‍ ദുരൂഹതയെന്നും ആർഒസി സത്യവാങ്മൂലത്തിൽ പറയുന്നു.

ആരോപണങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലും കെഎസ്ഐഡിസി മെനക്കെട്ടില്ല.കെഎസ്ഐഡിസിയുടെ നിശബ്ദത ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതെന്ന് ആർഒസി.തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കെഎസ്ഐഡിസിയുടെ പ്രതിനിധി ഡയറക്ടങർ ബോർഡിൽ ഉണ്ടെന്ന് സിഎംആർ എലും അറിയിച്ചിരുന്നു.

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്  കേന്ദ്ര സർക്കാരിനായി ആർ ഒ സിയുടെ മറുപടി.അന്വേഷണത്തിൽ പൊതുതാൽപര്യം ഇല്ലെന്ന കെ എസ് ഐ ‍ഡി സി വാദം നിലനിൽക്കില്ല.സി എം ആർ എൽ കമ്പനിയിലെ രണ്ടാമത്തെ ഷെയർ ഹോൾ‍ഡറാണ് കെ എസ്  ഐ ഡിസി, പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ പൊതുതാൽപര്യം ഉണ്ട് , ഇക്കാര്യം പരാതിക്കാരനായ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു,