കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല; അപകടനിരക്ക് കുറഞ്ഞു; ​ഗണേഷ് കുമാർ

  1. Home
  2. Trending

കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല; അപകടനിരക്ക് കുറഞ്ഞു; ​ഗണേഷ് കുമാർ

ganesh kumar


കെഎസ്ആർടിസി ജീവനക്കാർ കള്ളു കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് നിയമസഭയിൽ എം വിൻസൻ്റ് എംഎൽഎ. കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചോയെന്നറിയാൻ പരിശോധന നടത്തുന്നതിനെ കുറിച്ചായിരുന്നു എംഎൽഎയുടെ പരാമർശം.പിന്നാലെ മറുപടി നൽകിയ മന്ത്രി ഗണേഷ് കുമാർ, കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്പളം നൽകാൻ സംവിധാനം ഉണ്ടാക്കുമെന്ന് വ്യക്തമാക്കി.

കെഎസ്ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച് വണ്ടിയോടിക്കാൻ അനുവദിക്കില്ല. ഡ്രൈവർമാരിൽ പരിശോധന കർശനമായപ്പോൾ അപകട നിരക്ക് വൻതോതിൽ കുറഞ്ഞുവെന്നും മന്ത്രി സഭയെ അറിയിച്ചു. കെഎസ്ആർടിസിയിൽ നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കെഎസ്ആർടിസി വിട്ട് പോയ യാത്രക്കാരെ തിരിച്ചെത്തിക്കും. ജനുവരിയിൽ 1600 വണ്ടി ഷെഡിൽ കിടന്നിരുന്നു. ഇപ്പഴത് 500 ൽ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി.  

കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചു. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്നാട് ഓർക്കണം. തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ആൾക്കാർ ശബരിമലയിലേക്ക് വരുന്നത്. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കും ​ഗണേഷ് കുമാർ പറഞ്ഞു.