കെഎസ്ആർടിസി ബസിൽ ഇനി ലഘുഭക്ഷണവും; ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യും

  1. Home
  2. Trending

കെഎസ്ആർടിസി ബസിൽ ഇനി ലഘുഭക്ഷണവും; ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യും

ganesh kumar



ബസ് യാത്രകളിൽ  ലഘുഭക്ഷണം നൽകിക്കൊണ്ട്  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച്  വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. 

പദ്ധതിയുടെ  വിശദാംശങ്ങൾ ഇങ്ങനെ- ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.