ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവര്‍ നൽകിയ പരാതി; പോലീസ് അന്വേഷണം മരവിച്ചതായി ഡ്രൈവര്‍ യദു
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം മുരടിച്ചതായി കെഎസ്ആർടിസി ഡ്രൈവര്‍ യദു. കേസിന്‍റെ വിവരങ്ങള്‍ അറിയാന്‍ സ്റ്റേഷനിൽ എത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന് യദു പറയുന്നു. കോടതി നിര്‍ദേശപ്രകാരം എടുത്ത കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി പൊലീസ് ഇതുവരെ എടുത്തിട്ടില്ല.
കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയത്.