ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം;ആത്മധൈര്യം കൈവിടാതെ ഡ്രൈവര്‍ സിഗേഷ് രക്ഷിച്ചത് 48 ജീവനുകള്‍

  1. Home
  2. Trending

ബസ് ഓടിക്കുന്നതിനിടെ പക്ഷാഘാതം;ആത്മധൈര്യം കൈവിടാതെ ഡ്രൈവര്‍ സിഗേഷ് രക്ഷിച്ചത് 48 ജീവനുകള്‍

sigesh



 യാത്രക്കാരുമായി പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം. ബസ് റോഡരിലേയ്ക്ക് സുരക്ഷിതമായി നിര്‍ത്തിയ ഡ്രൈവരുടെ ആത്മധൈര്യം കൈവിടാതെയുള്ള പ്രവൃത്തി രക്ഷിച്ചത് 48 യാത്രക്കാരുടെ ജീവന്‍. എന്നാല്‍, ബസ് നിര്‍ത്തിയതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീണു. അദ്ദേഹം വീണതിന് ശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിഞ്ഞത്.

താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടകുന്നുമ്മല്‍ സിഗേഷിനാണ് (48) ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കുന്ദംകുളത്ത് വെച്ചായിരുന്നു സംഭവം. ബസില്‍ കഴുഞ്ഞ് വീണ സിഗേഷിനെ ഉടന്‍ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പക്ഷാഘാതത്തെ തുടര്‍ന്നായിരുന്നു സിഗേഷ് കുഴഞ്ഞ് വീണത്. ഈ സമയം ഗിയര്‍ മാറ്റാന്‍ പോലും കഴിയാത്ത അസ്ഥയിലായിരുന്നു അദ്ദേഹം. എന്നിട്ടും ഏറെ ശ്രമകരമായി ബസ് ഒതുക്കി നിര്‍ത്തിയ സിഗേഷിന് ഏറെപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

കൊടിയ വേദനയിലും ബസ് സുരക്ഷിതമായി  നിര്‍ത്താന്‍ സിഗേഷ് കാണിച്ച ആത്മധൈര്യം 48 ജീവനുകള്‍ക്കാണ് രക്ഷയായത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ താമരശ്ശേരിയില്‍ നിന്നും സിഗേഷ് ഓടിച്ച ബസ്, കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം.കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദസഞ്ചാര യാത്ര പോയതായിരുന്നു ബസ്. സിഗേഷിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ യാത്രക്കാരെ മറ്റൊരു ഡ്രൈവറുടെ സഹായത്തോടെ മലക്കപ്പാറയിലെത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍  ഉണ്ടായ മണ്ണിടിച്ചിലിനിടയിലും സിഗേഷ് ഓടിച്ച കെ എസ് ആര്‍ ടി സി  ബസ് ഉള്‍പ്പെട്ടിരുന്നു. ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും അദ്ദേഹം യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിച്ചിരുന്നു. കെ എസ് ആര്‍ ടി ഇ എയുടെ സജീവ പ്രവര്‍ത്തകനാണ് സിഗേഷ്.