മാപ്പ് പറഞ്ഞില്ലെങ്കിൽ കൊലപ്പെടുത്തും; സൽമാൻ ഖാനെതിരെ വീണ്ടും വധഭീക്ഷണി

  1. Home
  2. Trending

മാപ്പ് പറഞ്ഞില്ലെങ്കിൽ കൊലപ്പെടുത്തും; സൽമാൻ ഖാനെതിരെ വീണ്ടും വധഭീക്ഷണി

Gangster leader Lawrence Bishnoi has again threatened to kill Bollywood star Salman Khan


ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ വധഭീഷണി. കൃഷ്ണമൃഗങ്ങളെ കൊന്നതിന് സൽമാൻ ഖാൻ മാപ്പ് പറഞ്ഞില്ലെങ്കിൽ താരത്തെ കൊല്ലുമെന്നുമാണ് ഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിലൂടെ തന്റെ സമുദായത്തെ സൽമാൻ ഖാൻ അപമാനിച്ചെന്നും ഇയാൾ പറഞ്ഞു. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ അവസ്ഥ സൽമാൻ ഖാനും ഉണ്ടാകുമെന്ന് പറഞ്ഞ് ഇതിനു മുൻപും ലോറൻസ് ഭീഷണി സന്ദേശം അയച്ചിട്ടുണ്ട്. 

നിലവിൽ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ലോറൻസ് എബിപി ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ഭീഷണി മുഴക്കിയത്. സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരിയാണ്. സിദ്ദു മൂസേവാലയും ഇങ്ങനെയായിരുന്നു. സൽമാനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യം. കൃഷ്ണമൃഗത്തെ കൊന്നതിന് ബിക്കാനീർ ക്ഷേത്രത്തിൽ പോയി അദ്ദേഹം മാപ്പ് പറയണം. അല്ലെങ്കിൽ പ്രത്യേക സുരക്ഷയില്ലാത്ത സമയം അദ്ദേഹത്തെ താൻ കൊല്ലും. നാലഞ്ച് വർഷമായി താൻ ഇതിനുവേണ്ടി തയ്യാറെടുക്കുകയാണെന്നും ലോറൻസ് പറഞ്ഞു.